nee ethra dhanya

ചിത്രം : നീയെത്ര  ധന്യ
ആലാപനം : കെ ജെ യേശുദാസ്
ഗാനരചന : ഒ.എന്‍ .വി
——————————————————————————-
http://in.youtube.com/watch?v=lgrD3idTziw&feature=related
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
(അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി ) 2
രാത്രി മഴ പെയ്തു തോര്‍ന്ന നേരം | 2
കുളുര്‍ കാറ്റിലിലചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റ് വീഴും  നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം  |  2
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി
മുറ്റത്ത് ഞാന്‍ നട്ട ചെമ്പകത്തയ്യിലെ
ആദ്യത്തെ മൊട്ടു  വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ  | 2
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി
ഒരു മാത്ര വെറുതേ നിനച്ചു പോയി
———————————————————————————————
Arikil neeyundaayirunnenkilennu njan
oru maathra veruthe ninachu poyi..
Tags: , , , ,

No comments:

Post a Comment