പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ (2)
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു
ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
പൂം പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
[പൊന്നുഷസ്സെന്നും]
തീരത്തടിയും ശംഖിൽ നിൻ
പേരു കോറി വരച്ചു ഞാൻ (2)
ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
[പൊന്നുഷസ്സെന്നും]
No comments:
Post a Comment