ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം
സായഹ്ന സാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്
(ദേവാങ്കണങ്ങള്‍)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും.. ആ.. ആ.
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകുമിന്ദ്രനീല രാത്രി തേടവേ..
(ദേവാങ്കണങ്ങള്‍)
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍
സഗഗ സഗമപ മധപ മപമ
മധരിസ നിധഗമ ധനിമസഗനധമഗ
സനിധപ ധനിസ പമഗ
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലേ(2)
വരവല്ലകി തേടും...ആ. ആ..
വരവല്ലകി തേടും വിരഹാര്‍ദ്ര പഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍..
(ദേവാങ്കണങ്ങള്‍)
No comments:
Post a Comment