ചെമ്പരത്തി

ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ

സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തിവരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
ദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും
താനേ പാടും
ചക്രവര്‍ത്തിനീ......

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോകസഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടുഞാന്‍ മൂടും
നിന്നെ മൂടും
ചക്രവര്‍ത്തിനീ...........

ഭാര്യ

പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

പപ്പയല്ലേ കൊണ്ടത്തന്നത് കുഞ്ഞുടുപ്പ്
മമ്മിയല്ലേ ചുട്ടുതന്നത് നെയ്യപ്പം
എനിക്കുതരൂ എനിക്കുതരൂ എനിക്കുതരൂ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...


പച്ചത്തുമ്പിയെക്കാട്ടൂലാ പിച്ചപ്പിച്ച നടത്തൂലാ
കൊച്ചോലപ്പന്തുകെട്ടിത്തരൂലാ കൊച്ചേച്ചി നിന്റെ കൊച്ചേച്ചി
എനിക്കുതരൂ എനിക്കുതരൂ എനിക്കുതരൂ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

ആനപ്പുറത്തൊന്നു കേറണ്ടേ അമ്മാനാട്ടം കാണണ്ടേ?
മാത്തൂച്ചേട്ടന്റെ ചക്കരക്കുടം പൊട്ടിച്ചേ തല്ലിപ്പൊട്ടിച്ചേ
എനിക്കൊരുമ്മ എനിക്കൊരുമ്മ എനിക്കൊരുമ്മ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

ഭാര്യ

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ)

മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ)

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയിൽ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)

നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ)

ഒതേനന്റെ മകന്‍

വെള്ളോട്ടു വളയിട്ടു കമ്മലിട്ടു
വയനാടന്‍ കുന്നുകള്‍ റവുക്കയിട്ടു
വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടു
വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
കൂടെ വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
എവിടെപ്പോയ്?

പടകാളിമുറ്റമലങ്കരിച്ചൂ ഭരണിവിളക്കിന്നെഴുന്നള്ളിച്ചൂ
പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ
പള്ളിവേട്ട തുടങ്ങും മുന്‍പെവിടേപ്പോയ്
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു ..........


കിളിവാലന്‍ വെറ്റ തെറുത്തു വെച്ചൂ
കിളിവാതില്‍ പാതി തുറന്നു വെച്ചൂ
ചന്ദ്രനുദിച്ചുയര്‍ന്നൂ ചമ്പകപ്പൂ വിരിഞ്ഞു
സ്വര്‍ണ്ണമെതിയടിയുമിട്ടെവിടേപ്പോയ്?
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു .........

ഉറുമി

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌
(ചിന്നി ചിന്നി .....)

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ ഉം..ഉം..........
(ചിന്നി ചിന്നി .....)



വിടില്ല വിടില്ല വിടില്ല വിടില്ല
പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ്‌ വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തേ ഉം..ഉം..ഉം
(ചിന്നി ചിന്നി .....)


ഇന്നലെ ഇന്ന്

പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു...

അവളൊരു മോഹിനി ആയിരുന്നു...
അഴകിന്റെ ദേവത ആയിരുന്നു...
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതി പൂവുകൾ പൂത്തിരുന്നു...
മോഹമായി ആത്മ ദാഹമായി
ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു....

അവളൊരു കാമിനി ആയിരുന്നു...
അലസ മദാലസ ആയിരുന്നു...
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു....
രാഗമായി ജീവ താളമായി
ഭൂമിയിൽ അവളിന്നും ജീവിക്കുന്നു....

തീര്‍ത്ഥാടനം


മൂളിമൂളിക്കാറ്റിനുണ്ടൊരു കളിക്കുറുമ്പ്
കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം
പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി
ഇലക്കുറിച്ചാന്തു തൊട്ട് കിഴക്കിനി-
പ്പുലരിപ്പെണ്ണിന്നടുത്തുവന്നിടയ്ക്കിടയ്ക്കൊരു-
കളിവിളയാട്ടം... കളിവിളയാട്ടം...
(മൂളിമൂളി)

വിരല്‍ തൊട്ടു വിരല്‍ തൊട്ടു കനവിലെ
പൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും
മിഴികൊണ്ടു മിണ്ടുന്ന മനസിന്‍റെ ഭാഷ-
യെനിക്കറിയുമെന്നു നടിച്ചു നില്‍ക്കും
കൈവിരല്‍ ഞൊടിച്ചു നില്‍ക്കും
(മൂളിമൂളി)

നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്‍-
വന്നകത്തമ്മയെന്നോതിച്ചിരിക്കും
പൊന്നുംകിനാവിന്‍റെ പൊന്നാനിപ്പുഴയില്‍
വന്നാരാരുമറിയാത്ത രഹസ്യമോതും
പുളകത്തിന്‍ പുടവ നല്‍കും
(മൂളിമൂളി)