ഏതോ വാര്‍മുകിലിന്‍ (Etho Vaarmukilin)
ഗാനം: ഏതോ വാര്മുകിലിന്ചിത്രം: പൂക്കാലം വരവായ്
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: ജി വേണുഗോപാല്‍
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു (2)
ഓമലേ ... ജീവനില്‍, അമൃതേകാനായ് വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്, നിലാവിന്‍ മുത്തേ നീ വന്നു!
നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂത്താലം പോലും,
കൈ നിറഞ്ഞു വാസന്തം പോലെ,
തെളിയും നിന്‍, ജന്മപുണ്യം പോല്‍..
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു.
നിന്നിളം ചുണ്ടില്‍, അണയും പൊന്മുളം കുഴലില്‍ (2)
ആര്‍ദ്രമാമൊരു, ശ്രീരാഗം കേള്‍പ്പൂ
പടമണിഞ്ഞിടും മോഹങ്ങള്‍ പോലെ,
അലിയും, നിന്‍ ജീവമന്ത്രം പോല്‍ ...
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു (2)
ഓമലേ ... ജീവനില്‍, അമൃതേകാനായ് വീണ്ടും,
എന്നിലെതോ ഓര്‍മ്മകളായ്, നിലാവിന്‍ മുത്തേ നീ വന്നു!
No comments:
Post a Comment