ആ‍ാ..ആ‍ാ...ആ‍ാ...
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..)
കളിയാടി നിൽക്കും കദനം നിറയും
യമുനാ നദിയായ്‌ മിഴിനീർ വഴിയും(വാർമുകിലേ..)

പണ്ട്‌ നിന്നെ കണ്ട നാളിൽ പീലി നീട്ടി മാനസം (2)
മന്ദഹാസം ചന്ദനമായീ (2)
ഹൃദയ രമണാ..
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ (വാർമുകിലേ..)

അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2)
തേൻകിനാക്കൾ നന്ദനമായി (2)
നളിന നയനാ..
പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ
പോരുമോ വീണ്ടും (വാർമുകിലേ..)
വാർമുകിലേ വാനിൽ നീ വന്നു
നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ



No comments:

Post a Comment