mazayethum munpe

എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം - ഇന്ന്
നീയെന്നരികിലില്ലേ
മലര്‍വനിയില്‍...വെറുതെ...
എന്തിനു വേറൊരു മധുവസന്തം

നിന്റെ നൂപുര മര്‍മ്മരം ഒന്നു
കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗ
ലോലമായ്‌ ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയിന്നും അണയാത്ത ദീപാഞ്ജലി
ഇനിയും ചിലംബണിയൂ... അണിയൂ
(എന്തിനു വേറൊരു)

ശ്യാമ ഗോപികേ ഈ മിഴി-
പ്പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്‍
ആര്‍ദ്രമായ്‌ മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ
(എന്തിനു വേറൊരു)

No comments:

Post a Comment