ദേവാസുരം
ചിത്രം: ദേവാസുരം
വർഷം: 1993
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്: എം.ജി ശ്രീകുമാർ
സൂര്യകിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു നീറും
നെഞ്ചിലെ പിരിശംഖിലെ
തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃത മന്ത്രം ചുണ്ടിൽ
ക്ലാവുപിടിക്കും സന്ധ്യാ നേരം
അഗ്നിയായ് കരൾ നീറവെ
മോക്ഷമാർഗ്ഗം നീട്ടുമോ
ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ
No comments:
Post a Comment