kaayampoo

ചിത്രം:
  രചന:
  സംഗീതം:
  പാടിയത്: യേശുദാസ്
 
 
  കായാമ്പൂ കണ്ണില്‍ വിടരും
  കമലദളം കവിളില്‍ വിടരും
  അനുരാഗവതീ നിന്‍ ചൊടികളില്‍ നി
  ന്നാലിപ്പഴം പൊഴിയും
 
  പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തും
  പുഴയുടെയേകാന്തപുളിനത്തില്‍ (2)
  നിന്‍ മൃദുസ്മേരത്തിന്‍ ഇന്ദ്രജാലം കണ്ടു (2)
  നിത്യ വിസ്മയവുമായ് ഞാനിറങ്ങി
  നിത്യ വിസ്മയവുമായ് ഞാനിറങ്ങി, സഖീ ഞാനിറങ്ങി
  (കായാമ്പൂ)
 
  നിന്നെക്കുറിച്ചു ഞാന്‍ പാടിയ പാട്ടിനു
  നിരവധിയോളങ്ങള്‍ ശ്രുതിയിട്ടു (2)
  നിന്‍ മനോരാജ്യത്തെ നീലക്കടമ്പില്‍ നീ (2)
  എന്റെയീ കളിത്തോണി കെട്ടിയിട്ടു
  എന്റെയീ കളിത്തോണി കെട്ടിയിട്ടു, സഖീ കെട്ടിയിട്ടു
  (കായാമ്പൂ)

No comments:

Post a Comment