പ്രിയമുള്ളവളേ..പ്രിയമുള്ളവളേ..
നിനക്കു വേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ
ഞാന്‍ നിനക്കു വേണ്ടി മാത്രം
പ്രിയമുള്ളവളേ..
ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍ പോലെ (2)
വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ
വികാര രാജാങ്കണത്തില്‍ (2)
വികാര രാജാങ്കണത്തില്‍ (പ്രിയമുള്ളവളേ..)
പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങി നില്‍പ്പൂ ചാരേ (2)
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍ (2) (പ്രിയമുള്ളവളേ..)
No comments:
Post a Comment