സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്
സാഗരമേ ശാന്തമാക നീ
തളിര്‍ തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണു
ഏതോ കിളിനാദം കേണു
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ്
സാഗരമേ ശാന്തമാക നീ
വിഷുപക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്തേ പാടീ
നൂറു ചൈത്ര സന്ധ്യാരാഗം
പൂ തൂകാവൂ നിന്നാത്മാവില്‍ (2)
സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്
സാഗരമേ ശാന്തമാക നീ
No comments:
Post a Comment