ഓ....ഹോയ്... ഹാ
കാടു കുളിരണ് കൂടു കുളിരണ്
മാറിലൊരുപിടി ചൂടുണ്ടോ.....
ഓ.... ഓ.. ഓ.....
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെവന്നേ പോ ആണ്‍കിളീ
ചൂടു തന്നേ പോ....(കല്യാണ)
കന്നിമണ്ണിന്റെ പൂമെയ്
മാനം മാറോടു ചേര്‍ത്തു..
പുഞ്ചനെല്ലിന്റെ നാണം
മഞ്ഞുമൂടിപ്പൊതിഞ്ഞു.... ഇന്നുരാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന
തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീ കൊത്തി നല്‍കുന്ന
ഞാവല്‍പ്പഴത്തിനു വന്നൂ...
വന്നു ഞാന്‍.......
(ഹോയ് ..കാടു കുളിരണ് )
കയ്യില്‍ തേന്‍കുഴലുണ്ടോ
കാട്ടുതേക്കിന്‍ ചാറുണ്ടോ
ആറ്റുതീരത്തിലാണോ
കാവല്‍മാടത്തിലാണോ... നിന്‍ മയക്കം
തിങ്കള്‍പ്പൊന്നിന്‍ കലപ്പകൊണ്ടുഴുതിട്ട
വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത
മുത്തു വിതയ്ക്കുവാന്‍ പോരൂ....
പോരു നീ....
(ഹോയ്... കാടു കുളിരണ് )
No comments:
Post a Comment