�കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നുമകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോകാറ്റേ നീ ഒച്ചവയ്ക്കാതേ
താരാട്ടുപാടുവാനമ്മയുണ്ടല്ലോ
താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലോ
താരണിപ്പൂമുഖം സൂക്ഷിച്ചു നോക്കി എന്‍
തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്രവന്നല്ലോ
താമസിക്കാതെ ഉറങ്ങുകെന്‍ തങ്കം

No comments:
Post a Comment