പറയു പ്രഭാതമേ (പ്രണയകാലം )

പറയൂ പ്രഭാതമേ നീ
ഇതിലെവരാന്‍ മറന്നോ....
തിരയായ്‌ പതഞ്ഞ മൌനം
കരയെ തൊടാഞ്ഞതെന്തേ....
ഒരു രാത്രി നീളുമീ നിശ്വാസംപോല്‍
വരും നിലാവിതാ.....
പറയൂ പ്രഭാതമേ നീ........

പ്രാവുകള്‍ പാറും ഗോപുരമേറി
കാത്തുനിന്നൂ....ഞാന്‍
പാതിരാവില്‍ വെറുതേ നീറി
നിത്യ താരാജാലം.....
മേഘമേ നീ ദൂതികയായി ഏകിടാമോ
അവനെന്റെ സന്ദേശം...
പറയൂ പ്രഭാതമേ...........

തന്ത്രികളെന്നില്‍ നൊന്തുപിടഞ്ഞു
വീണയായി ഞാന്‍
ജാലകത്തിന്‍ വിരികളനങ്ങി
വരികയില്ലേ വീണ്ടും....
ആരുമാരും അറിയാതെ നീ ആടിടാമോ
ഉയിരിന്റെ സംഗീതം.....

പറയൂ പ്രഭാതമേ നീ
ഇതിലെവരാന്‍ മറന്നോ
തിരയായ്‌ പതഞ്ഞ മൌനം
കരയെ തൊടാഞ്ഞതെന്തേ...
ഒരു രാത്രി നീളുമീ നിശ്വാസംപോല്‍
വരും നിലാവിതാ.....
പറയൂ പ്രഭാതമേ..........

No comments:

Post a Comment