വെളുത്ത പെണ്ണേ (നായര് പിടിച്ച പുലിവാല് )

വെളുത്തപെണ്ണേ വെളുത്തപെണ്ണേ
വെളുത്തപെണ്ണേ വെളുത്തപെണ്ണേ
മനസ്സിലെന്താണ്? നിന്‍ മനസ്സിലെന്താണ്‍?
വെളുക്കുവോളം കണ്ടകിനാക്കള്‍
മനസ്സിലുണ്ടല്ലോ എന്‍ മനസ്സിലുണ്ടല്ലോ

മലര്‍ക്കിനാവില്‍ തെളിഞ്ഞു വന്ന മാരനാരാണ്?
നിന്മണിമാരനാരാണ്?
മാരനല്ലാ കിനാവിലുള്ളതു ചോരനാണല്ലോ
ഒരു ചോരനാണല്ലോ
മാറുകില്ല മറയുകില്ല മാറില്‍ നിന്നും ചോരനവന്‍

കസര്‍ത്തുകാരാ കറുത്തകണ്ണില്‍ താമസമാരാണ്?
കണ്ണില്‍ താമസമാരാണ്?
കളിച്ചുകൊണ്ടൊരു പെണ്മണികണ്ണില്‍ തപസ്സിരിപ്പാണ്
കണ്ണില്‍ തപസ്സിരിപ്പാണ്...

തപസ്സിരിപ്പാന്‍ താമരമിഴിയില്‍ വിളിച്ചതാരാണ്?
അവളെ വിളിച്ചതാരാണ്?
കഴിഞ്ഞജന്മം കണ്മണിയിവിടെ കടന്നതാണല്ലോ
പിന്നെ പിരിഞ്ഞതില്ലല്ലോ
എന്നുമെന്നും വാഴുമിവിടെ പണ്ടേ കണ്ടൊരു പെണ്ണല്ലോ


കാത്തു സൂക്ഷിച്ചൊരു (നായര് പിടിച്ച പുലിവാല് )

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം - ആ . . . . . .

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും
കാത്തു …....

നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി - ആ . . . . . . . . .
നട്ടു നനച്ച് വളര്‍ത്തിയ പൂച്ചെടി
മുട്ടനാടെത്തി തിന്നും അയ്യോ മുട്ടനാടെത്തി തിന്നും
കൂട്ടിന്നുള്ളിലെ കോഴിക്കുഞ്ഞിനെ കാട്ടു കുറുക്കന്‍ കക്കും
- ഒരു കാട്ടു കുറുക്കന്‍ കക്കും
// കാത്തു …....//

കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല് - മോഹത്തിന്‍ പാല്
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല് - ഇ . . . . . . . .
കാച്ചിക്കുറുക്കിയ മോഹത്തിന്‍ പാല്
പൂച്ച കുടിച്ചു് പോകും - കരിം പൂച്ച കുടിച്ചു് പോ

നാഴിയൂരിപ്പാലു കൊണ്ടു (രാരിച്ചന്‍ എന്ന പൗരന്‍ )

നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം
നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം

മഞ്ഞിന്റെ തട്ടമിട്ടു ചന്ദ്രന്‍ മേലെ(2)
സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ
അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന്‍ കുലവെട്ടി
കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി(2)
(നാഴിയൂരി...)

പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി
പാതിരാക്കുയിലുകള്‍ കുയലുകളൂതി(2)
ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ
പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2)
(നാഴിയൂരി...)

കണ്ണും പൂട്ടിയുറങ്ങുക (സ്നേഹസീമ )

�കണ്ണും പൂട്ടിയുറങ്ങുക നീയെന്‍
കണ്ണേ പുന്നാരപ്പൊന്നുമകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ
ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ

ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി
ഓടിപ്പോകാറ്റേ നീ ഒച്ചവയ്ക്കാതേ
താരാട്ടുപാടുവാനമ്മയുണ്ടല്ലോ
താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലോ

താരണിപ്പൂമുഖം സൂക്ഷിച്ചു നോക്കി എന്‍
തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ
താമരക്കണ്‍കളില്‍ നിദ്രവന്നല്ലോ
താമസിക്കാതെ ഉറങ്ങുകെന്‍ തങ്കം

എല്ലാരും ചൊല്ലണ് (നീലക്കുയില്‍ )

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ- ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ

നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും
കാടാണ്
കൊടുംകാടാണ് കരളിലെന്ന്

ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ

എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാനീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ

ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലികെട്ടീടേണം പൊന്നിന്‍ പൂത്താലി
പൊന്നിന്‍പൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്


മേയ്‌ മാസമേ (ലാപ് ടോപ് )

മെയ്മാസമേ നിൻ നെഞ്ചിലെ പൂവാകചോക്കുന്നതെന്തേ
ഈറൻ മുകിൽ നിന്നെ തൊടും താളങ്ങളോർമ്മിക്കയാലോ
പ്രണയാരുണം തരുശാഖയിൽ
ജ്വലനാഭമാം... ജീവോൽമദം..... (മെയ്മാസമേ)

വേനലിൻ മറവിയിലാർദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലാ..യ്
ലോലമായ് ഇലയുടെ ഓർമ്മയിൽ
തടവുമീ നോവെഴും വരികളുമാ..യ്
മണ്ണിന്റെഗന്ധംകൂടിക്കലർന്നു
ദാഹങ്ങളായ്നിൻ നെഞ്ചോടുചേർന്നു
ആപാദമരു ണാഭമാ...യ് (മെയ്മാസമേ)

മൂകമായ് വഴികളിലാരെയോ
തിരയുമീകാറ്റിലെ മലർമണമായ്
സാന്ദ്രമാം ഇരുളിൽ ഏകയായ്
മറയുമീസന്ധ്യതൻ തൊടുകുറിയാ..യ്
ഏതോവിഷാദം നിന്നിൽനിറഞ്ഞു
ഏകാന്തമാം നിൻ മൌനംകവിഞ്ഞു
ആപാദമരുണാഭമാ...യ് (മെയ്മാസമേ)

അപാരസുന്ദര നീലാകാശം (വിത്തുകള്‍ )

അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...

ഊഴിയും സൂര്യനും വാ‍ര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍....(2)
അലകളിലുലയും വെണ്‍നുരകള്‍....
(അപാരസുന്ദര നീലാകാശം...)

അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
(അപാരസുന്ദര നീലാകാശം...)

പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്

ഉറങ്ങാതെ (ഗൗരീശങ്കരം )

ഉറങ്ങാതെ രാവുറങ്ങീ ഞാന്‍
മിഴിവാതില്‍ ഇതള്‍ ചാരി
നിഴല്‍‌നാളം തിരി താഴ്‌ത്തി
മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍

(ഉറങ്ങാതെ)

പാതിരാവനമുല്ല ജാലകം വഴിയെന്റെ
മോതിരവിരലിന്മേല്‍ ഉമ്മവച്ചു
അഴിഞ്ഞുകിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍
അല്ലിനിലാവിനെ മടിയില്‍ വച്ചു
ഞാനടിമുടിയെന്നെ മറന്നു

(ഉറങ്ങാതെ)

വാസന്ത വരചന്ദ്രന്‍ വളയിട്ട കയ്യിലെ
വാസനത്താംബൂലം ഉഷസ്സെടുത്തു
പൊഴിഞ്ഞുകിടന്നൊരു പൂവിലെ തേനുമായ്
പൂവെയില്‍‌പ്രാവുകള്‍ പറന്നുവന്നു
നീ ഒരുഞൊടിയെന്നെ തിരഞ്ഞു

(ഉറങ്ങാതെ)

ഹൃദയസരസ്സിലേ (പാടുന്ന പുഴ)

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍

തളിരിട്ട കിനാക്കള്‍ (മൂടുപടം)

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍...നിന്റെ
വിരുന്നുകാരന്‍...

പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി..
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസപൂജയിനിയാര്‍ക്കുവേണ്ടി...

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കുവേണ്ടി...
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കുവേണ്ടി..

വൈകി വന്ന വസന്തമേ (തളിരിട്ട കിനാക്കള്‍ )

വൈകി വന്ന വസന്തമേ ഇതു വരെ എവിടെ പോയ്‌ (2)
നിറ കണ്ണിൽ ജലമോടെ നിന്നെ തന്നെ കാത്തിരുന്നു മലർ വാടി
മാരി വില്ലിൻ മാല കൊർത്തു കാത്തിരുന്നു ..ഓ�കാത്തിരുന്നു

ഞാൻ കേൾക്കട്ടെ സ്വർലോകത്തിൻ പുള്ളിക്കുയിലേ (2)
ഇനി ആടൂ നീ സങ്കൽപ്പത്തിൻ വർണ്ണ മയിലേ (2)
വരവായി മധു മാസം വന്നു മദനോൽസവം (വൈകി വന്ന വസന്തമേ)

പരമാനന്ദ മണ്ഡപത്തിൽ പാടു സഖി നീ ആടു സഖി(2)
പ്രണയാർദ്ര മന്ദഹാസ മുന്തിരി പാത്രം (2)
എനിക്കായ്‌ നിരത്തു നീ വന്നു മദിരോൽസവം (വൈകി വന്ന വസന്തമേ)

സുറുമയെഴുതിയ മിഴികളേ (ഖദീജ)

സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ

ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ?
സുറുമയെഴുതിയ മിഴികളേ

ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളേ നീ വരൂ

പാട്ടുപാടിയുറക്കാം ഞാന്‍ (സീത)

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ

നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ(2)
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ...
(പാട്ടുപാടി..)

രാജാവായ് തീരും നീ ഒരു കാലമോമനേ(2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...
(പാട്ടുപാടി..)

രാരി രാരി രാരിരോ രാരി രാരി രാരിരോ....

മനസ്സില്‍ തീനാളം (ഹൃദയം ഒരു ക്ഷേത്രം )

 മനസ്സില്‍ തീനാളമെരിയുമ്പോഴും
മടിയില്‍ മണിവീണപാടും നിനക്കായെന്‍
മടിയില്‍ മണിവീണപാടും

ത്രേതായുഗത്തില്‍ രാമനാം നിനക്കായ്
സീതയായ് അഗ്നിയില്‍ കിടന്നവള്‍ ഞാന്‍
ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ
തേടിവന്നൂ ഞാന്‍ രുക്മിണിയായ്
ജന്മാന്തരങ്ങള്‍ നല്‍കുമീ മംഗല്യം
പൊന്‍ താലിയോ ദേവ ചൈതന്യമോ
ചൈതന്യമോ........?

പൂമാലകളാല്‍ പൊന്‍ കനവുകളാല്‍
നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍
ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ
വേനലില്‍ വീണു പിടയുമെന്നോ
സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം
സിന്ദൂരമോ ദിവ്യ സങ്കല്‍പ്പമോ
സങ്കല്‍പ്പമോ........... ?


നീ വരൂ കാവ്യദേവതേ (സ്വപ്നം )

നീ വരൂ കാവ്യദേവതേ(2)
നീലയാമിനി തീരഭൂമിയില്‍(2)
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ വരൂ വരൂ...(നീ വരൂ)

വിജനമീ വിഷാദ ഭൂമിയാകേ നിന്‍
മിഴികളോ പൂക്കളോ
വിടര്‍ന്നു നില്‍പ്പൂ സഖീ?
ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ?
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ...

കിളികളോ കിനാവുകണ്ടു പാടീ നിന്‍
വളകളോ മൈനയോ
കരളിന്‍ പൊന്‍വേണുവോ?
കവിതേ നിന്‍ ചുണ്ടില്‍ കരിമ്പിന്‍ നീര്‍മുത്തോ?
നീറുമെന്‍ ജീവനില്‍ കുളിരുമായിനി

പ്രിയമുള്ളവളേ (തെക്കൻകാറ്റ് )

പ്രിയമുള്ളവളേ..പ്രിയമുള്ളവളേ..

നിനക്കു വേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ
ഞാന്‍ നിനക്കു വേണ്ടി മാത്രം
പ്രിയമുള്ളവളേ..

ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍ പോലെ (2)
വിശുദ്ധയായ്‌ വിടര്‍ന്നു നീയെന്റെ
വികാര രാജാങ്കണത്തില്‍ (2)
വികാര രാജാങ്കണത്തില്‍ (പ്രിയമുള്ളവളേ..)

പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങി നില്‍പ്പൂ ചാരേ (2)
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍ (2) (പ്രിയമുള്ളവളേ..)

മാനത്തെ മഴമുകില്‍ (കണ്ണപ്പനുണ്ണി )

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ
തുളുനാടന്‍ കളരിയില്‍ പോയ്‌വരാമോ എന്റെ
കുറിമാനം കൊണ്ടുനീ നല്‍കാമോ?

മുല്ലപ്പൂബാണനെപ്പോല്‍ മെയ്യഴകുള്ളോരെന്‍
കല്യാണമുറച്ചെറുക്കന്‍ അവിടെയുണ്ടോ?
കണ്ടാലോ സുന്ദരന്‍ എന്റെമാരന്‍
കരവാളെടുത്താലും കരളലിവുള്ളവന്‍
മാനത്തെ....

ഏഴാംകടലോടിവന്ന വീരാളിപ്പുടവയുമായ്
എന്നവന്‍ വരുമെന്നുചോദിക്കാമോ?
പൂമെത്ത നീര്‍ത്തിഞാന്‍ കാത്തിരിക്കും

തീരം തേടും (വന്ദനം )

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്
(തീരം...)

പൊന്‍‍താഴം‌പൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
(തീരം...)

വെണ്‍‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്
(തീരം...)


മറക്കുമോ നീ എന്റെ (കാരുണ്യം)

മറക്കുമോ നീയെന്‍റെ മൗനഗാനം
ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ
(മറക്കുമോ)

തെളിയാത്ത പേനകൊണ്ടെന്‍റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ
ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ
വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു
മനസ്സിലെ നൂറുനൂറു മയില്‍പ്പീലികള്‍
(മറക്കുമോ)

ഒന്നു തൊടുമ്പോള്‍ ഞാന്‍ താമരപ്പൂപോലെ
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍
ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
(മറക്കുമോ)

സാമജ സഞ്ചാരിണി [M] (പരിണയം)

സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ (2)
ശൃണു മമ ഹൃദയം സ്മര ശരനിലയം (2)
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

അധരം മധുരം മകരന്ദഭരം കോമളകേശം ഘനസങ്കാശം (2)
മൗനാചരണം - ആ ..
മൗനാചരണം മതി ഇനി സുമുഖി അണയൂ സഖി നീ കുവലയ നയനേ
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

വദനം രുചിരം ഹൃദയാന്തഹരം മാദകഹാസം മാധവമാസം (2)
വ്രീളാവരണം മാറ്റുക ദയിതേ വിജനം സദനം കിസലയ മൃദുലേ
സാമജ സഞ്ചാരിണീ സരസീരുഹ മധുവാദിനീ (൨)
ശൃണു മമ ഹൃദയം സ്മരശരനിലയം (2)
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ .................


ഇനിയെന്നുകാണും മകളേ (താലോലം)

ഇനിയെന്നു കാണും മകളേ - നിന്‍റെ
മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല
താലോലം പാടിക്കഴിഞ്ഞില്ല
(ഇനി)

ആരിനി മുറ്റത്ത് കോലങ്ങളെഴുതും
കാര്‍ത്തികവിളക്കാരു കൊളുത്തും
ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും
അണിയിച്ചൊരുക്കിയും മതിവന്നില്ല
ഓര്‍ക്കാനിനി നിന്‍ വളകിലുക്കം
നിന്നെയറിയാനിനിയൊരു കനവുമാത്രം
(ഇനി)

ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ
നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
കണ്മഷിക്കൂടും പട്ടുപാവാടയും
നോവുമൊരായിരം കടങ്കഥയും
നിന്‍ മുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും
(ഇനി)

വാതില്‍പ്പഴുതിലൂടെന്‍ (ഇടനാഴിയില്‍ ഒരു കാലൊച്ച )

വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു


സാഗരമേ ശാന്തമാക നീ (മദനോത്സവം )

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്‌
ദൂരെ യാത്രാമൊഴിയുമായ്‌
സാഗരമേ ശാന്തമാക നീ

തളിര്‍ തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണു
ഏതോ കിളിനാദം കേണു
ചൈത്രവിപഞ്ചിക മൂകമായ്‌
എന്റെ മൌനസമാധിയായ്‌
സാഗരമേ ശാന്തമാക നീ

വിഷുപക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്തേ പാടീ
നൂറു ചൈത്ര സന്ധ്യാരാഗം
പൂ തൂകാവൂ നിന്നാത്മാവില്‍ (2)
സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്‌
ദൂരെ യാത്രാമൊഴിയുമായ്‌
സാഗരമേ ശാന്തമാക നീ

പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക് )

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറില്‍ ചാര്‍ത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്�)

മഴ പെയ്താല്‍ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാല്‍
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്
പാല്‍ക്കാരി പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്�)

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നു പോല്‍ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവള്‍ പാഞ്ഞു

ഓമനത്തിങ്കള്‍ക്കിടാവോ [F] (ഇത്തിരിപ്പൂവേ ചുവന്നപൂവേ )

ഓമന തിങ്കള്‍ കിടാവോ
പാടി പാടി ഞാന്‍ നിന്നെയുറക്കാം (ഓമന തിങ്കള്‍...)
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും... അമ്മ
ദുഃഖങ്ങളെല്ലാം മറന്നിരിക്കും (ഓമന തിങ്കള്‍...)

ജാലക വാതിലിലൂടെ.. ദൂര
താരകം കണ്‍ ചിമ്മി നോക്കി (ജാലക )
ഉണ്ണിയെ തേടി വന്നെത്തും
ഉണ്ണിയെ.. തേടി വന്നെത്തും
നീല വിണ്ണിന്‍റെ വാല്‍സല്യമായ് (ഓമന തിങ്കള്‍...)

നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ..
എന്‍റെ ഇത്തിരി പൂവേ കുരുന്നു പൂവേ...(നിദ്രയില്‍)
നിന്‍ കവിളെന്തേ തുടിത്തു പോയീ
നിന്‍ കവിളെന്തേ തുടിത്തു പോയീ
ഒരു കുങ്കുമ ചെപ്പു തിറന്ന പോലേ... (ഓമന തിങ്കള്‍...)

താരം വാല്‍ക്കണ്ണാടി നോക്കി (കേളി)

ആ... ആ... ആ...

താരം വാല്‍ക്കണ്ണാ‍ടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാ‍ടി നോക്കി

മഞ്ഞണിഞ്ഞ മലരിയില്‍
നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2)
പൂരം കൊടിയേറും നാള്‍
ഈറന്‍ തുടിമേളത്തൊടു ഞാനും
(വാല്‍ക്കണ്ണാ‍ടി)

നൂറു പൊന്‍‌തിരി നീട്ടിയെന്‍
മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍‌തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)

മൈനാകം കടലില്‍ നിന്നുയരുന്നുവോ (തൃഷ്ണ )

നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ആ ആ ……

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2)
മൌനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിനു
ചൊടിയിതളിലൊരാവേശം
മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ
ശിശിരങ്ങള്‍ തിരയുന്നുവോ

 Update Lyrics Below:

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം )

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ


നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....


ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....

ഗോപികേ (നന്ദനം)

ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യധകളില്‍ വിങ്ങുന്നു
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്‍റെ കരളില്‍
//ഗോപികേ ................//


ഏതോ വാഭാദം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ പ്രണയാര്‍ദ്രമായി നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്‍റെ അലമാലയേ പുണരുന്ന പോലെ സ്വയം മറന്നു
//ഗോപികേ ................//


ധ്യാനിച്ചു നില്‍ക്കും പൂവിന്‍ കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന്‍ മൃദു തന്ത്രി തകരും നോവില്‍ ഏകാന്തമായി നിന്‍ ശ്രീലകം

കാതിൽ തേന്മഴയായ് [F] (തുമ്പോളി കടപ്പുറം )

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)

കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും |
പറയാതെയോര്‍ത്തിടും അനുരാഗഗാനംപോലെ | (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോകുയില്‍
കടല്‍പെറ്റൊരീമുത്തു ഞാനെടുക്കും

കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകള്‍ കൂമ്പുന്ന ‌‌|
മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ | (2)
ഒരു നാടന്‍പാട്ടായിതാ ....
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുമീ തീമണലില്‍

ഓളങ്ങളേ ഓടങ്ങളേ (തുമ്പോളി കടപ്പുറം )

ഓളങ്ങളേ ഓടങ്ങളേ വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ

തീരത്തു പൂവരശു പൂവിട്ടിതാ
നീരാഴിയും പാലാഴിയായ്
ഒരു നോക്കില്‍ വിരിയും പൊന്‍പൂക്കളായ്
ഓളങ്ങള്‍ മുറിയേ ഓടങ്ങള്‍ വാ
തുള്ളുമോളങ്ങളില്‍ കന്നിയോടങ്ങള്‍ വാ
(ഓളങ്ങളേ)

നീ കണ്ടു മോഹിച്ച പൊന്മത്സ്യമായ്
നീരാഴിയില്‍ നീന്തി ഞാന്‍ പോവതായ്
കണ്ടൂ കിനാവൊന്നു ഞാനിന്നലെ
നിന്‍ തോണി നിറയുന്നു പവിഴങ്ങളാല്‍
ഈ തിരയിലാടുന്നതെന്‍ മോഹമോ നിന്‍ തോണിയോ?
(ഓളങ്ങളേ)

പൂമുന്തിരിപ്പന്തല്‍ രാപ്പാര്‍ക്കുവാന്‍
തേന്‍ മാതളങ്ങള്‍ വിരുന്നേകുവാന്‍
ഏതോ കിനാവിന്റെ കൈകോര്‍ത്തു നാം
തേടുന്ന പനിനീര്‍ മലര്‍ തോപ്പിതാ
ചേവടികള്‍ താളത്തിലാടുന്നിതാ
ആടുന്നിതാ....

ഇന്ദ്രനീലിമയോലും (വൈശാലി )

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു
(ഇന്ദ്രനീലിമയോലും)
ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
(ഇന്ദ്രനീലിമ)

സ ഗ മ ധ മ ഗ സ
ഗ മ ധ നി ധ മ ഗ
മ ധ നി സ നി ധ മ ധ സ

വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
മൃദുരവമുതിരും മധുകരമണയെ
ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
(ഇന്ദ്രനീലിമ)

ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-

ടൊത്തുചേരുവനോടി അണഞ്ഞതെന്തേ
തരിവള ഇളകി അരുവികൾ കളിയായ്‌
തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ
ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ
കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

തേടുവതേതൊരു ദേവപദം (വൈശാലി )

�വന്ദനം മുനിനന്ദനാ
സാന്ദ്ര ചന്ദന ശീതള വനികകൾ
സാമ മന്ത്രം ചൊല്ലിയുണർത്തിയ
നന്ദനാ മുനി നന്ദനാ

തേടുവതേതൊരു ദേവ പദം
തേടുവതേതൊരു ദേവ പദം
തേടുവതേതൊരു ബ്രഹ്മപദം
ആരെയോർത്തിനിയും തപസ്സു ചെയ്‌വൂ എന്റെ
ആത്മാവിൻ മിടിപ്പു നീ അറിഞ്ഞതല്ലേ
ആ�.ആ�.ആ�.ആ�..

ആരതിയുഴിഞ്ഞു ഞാൻ ആനയിച്ചു എന്റെ
ആശ്രമാങ്കണത്തിലേക്കായ്‌ ക്ഷണിച്ചു (ആരതി)
ആരോരും അറിയാതെ ആ തിരു സന്നിധിയിൽ
ആനന്ദ ലാസ്യമാടി നിന്നു
ആടി തളർന്നു ഞാൻ എന്നെ മറന്നു
ആ മാറിൽ തല ചായ്ച്ചു വീണു (തേടുവതേ)

ഏതൊരു പൂജാ പുഷ്പത്തിൽ നീ
സ്നേഹത്തിന്റെ മുഖം കണ്ടു
ഏതൊരു മൃണ്മയ വീണയിൽ നിന്നും
ആദിമരാഗം നീ കേട്ടു
ആ പുഷ്പമിതാ ആ വീണയിതാ
ആ കൈകളിലേയ്ക്കണയുന്നു അണയാനുഴറുന്നു

തക്കധ്‌ ധിംതക്ക..

തമസ്സിന്റെ ദുർഗ്ഗങ്ങൾ എല്ലാം തകർത്തെൻ
മനസ്സിന്റെ അശ്വം കുതിക്കും മുഹൂർത്തം
അശ്വ പ്രയാണം മഹാശ്വ പ്രയാണം
വിശ്വം ജയിക്കുന്ന യാഗാശ്വ യാനം
യാനം മഹാകാല മാർഗത്തിലൂടെ
യാനം മഹാകാശ മാർഗത്തിലൂടെ
എൻ സൂര്യനെത്തേടി എകാന്ത യാനം
യാനം പ്രയാണം അനന്ത പ്രയാണം


ഒരു നൂറാശകള്‍ (എന്നിട്ടും)

ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ
എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ...
എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ..
എത്രനാള്‍ ഇങ്ങനെ...
ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ

അകലെയെന്നാല്‍ അരികില്‍ നാം
അരികിലെന്നാല്‍ അകലെ നാം
ഇള നിലാവിന്‍ കുളിരുമായ് യാമക്കിളികള്‍
രഹസ്യരാവില്‍ കുറുകുന്നതെന്താണോ
ഉണരും ഉന്മാദമെന്താണോ...
നിനവില്‍ നിറമാനം എങ്ങാണോ
ചിതറും മൌനങ്ങള്‍ എന്താണോ
അത്രമേല്‍ ഇഷ്ടമായ്.. അത്രമേല്‍ സ്വന്തമായ്
എത്ര നാള്‍ ഇങ്ങനെ.. എത്ര രാവിങ്ങനെ..
ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ..

വെറുതെയാണീ ചുവരുകള്‍ വെറുതെയാണീ നിഴല്‍ മറ
എന്തിനാണീ പരിഭവം സൂര്യ വിരലീ മഞ്ഞു പരലില്‍
തഴുകുമ്പോളുരുകില്ലേ....
നിനവില്‍ നീലാമ്പലുണരില്ലേ...
മുകിലില്‍ മയില്‍ മെല്ലെയാടില്ലേ...
കുയിലും വിളി കേട്ടു മൂളില്ലേ...
ഇത്രമേലാര്‍ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം
ഇനിയെത്ര രാവിങ്ങനെ....
ഇനിയെത്ര നാളിങ്ങനെ...
(ഒരു നൂറാശകള്‍......)

പറയു പ്രഭാതമേ (പ്രണയകാലം )

പറയൂ പ്രഭാതമേ നീ
ഇതിലെവരാന്‍ മറന്നോ....
തിരയായ്‌ പതഞ്ഞ മൌനം
കരയെ തൊടാഞ്ഞതെന്തേ....
ഒരു രാത്രി നീളുമീ നിശ്വാസംപോല്‍
വരും നിലാവിതാ.....
പറയൂ പ്രഭാതമേ നീ........

പ്രാവുകള്‍ പാറും ഗോപുരമേറി
കാത്തുനിന്നൂ....ഞാന്‍
പാതിരാവില്‍ വെറുതേ നീറി
നിത്യ താരാജാലം.....
മേഘമേ നീ ദൂതികയായി ഏകിടാമോ
അവനെന്റെ സന്ദേശം...
പറയൂ പ്രഭാതമേ...........

തന്ത്രികളെന്നില്‍ നൊന്തുപിടഞ്ഞു
വീണയായി ഞാന്‍
ജാലകത്തിന്‍ വിരികളനങ്ങി
വരികയില്ലേ വീണ്ടും....
ആരുമാരും അറിയാതെ നീ ആടിടാമോ
ഉയിരിന്റെ സംഗീതം.....

പറയൂ പ്രഭാതമേ നീ
ഇതിലെവരാന്‍ മറന്നോ
തിരയായ്‌ പതഞ്ഞ മൌനം
കരയെ തൊടാഞ്ഞതെന്തേ...
ഒരു രാത്രി നീളുമീ നിശ്വാസംപോല്‍
വരും നിലാവിതാ.....
പറയൂ പ്രഭാതമേ..........

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു (അഹം )

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (൩)

ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു
പാതി മെയ്യ് ആയ പിതാവിനോ - പിന്നതില്‍
പാതി മെയ്യ് ആയ മാതാവിനോ - പിന്നേയും
പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍
ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും

നിറങ്ങളേ (അഹം )

നിറങ്ങളേ പാടൂ...
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ...

മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെയീറനാം പരിമളമായ്‌
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്‌
പൊഴിയും പൂമ്പൊടി മഴയുടെയീണമായ്‌
നിറങ്ങളേ പാടൂ...

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
ഝലതതീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌
(നിറങ്ങളേ...)

മയങ്ങി പോയി (നോട്ടം )

മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി
രാവിന്‍ പിന്‍നിലാമഴയില്‍ മയങ്ങിപ്പോയി
മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങിപ്പോയി
നീവരുമ്പോള്‍ നിന്‍ വിരല്‍തൊടുമ്പോള്‍
അഴകിന്‍ മിഴാവായ് തുളുമ്പിപ്പോയി
(മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി )

എന്തേ നീയെന്തേ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി?
പൊന്നേ ഇന്നെന്നേ
എന്തുനല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി?
മുകരാനോ പുണരാനോ
വെറുതേ വെറുതേ തഴുകാനൊ?
(മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി )

ഗമപസാ‍ സരിനീ ധപ നീ...
പധമാഗ സമാഗപാ....
ജന്മം ഈ ജന്മം
അത്രമേല്‍ നിന്നോടടുത്തു പോയ് ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍
അത്രമേല്‍ നിന്നോടിണങ്ങിപ്പോയ് ഞാന്‍
അറിയാതേ അറിയാതേ
അത്രമേല്‍ പ്രണയാതുരമായ് മോഹം
(മയങ്ങിപ്പോയി ഞാന്‍.....)

പനിനീരു പെയ്യും [Pathos] (പ്രേം പൂജാരി )

പനിനീരു പെയ്യും നിലാവില്‍
പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലേ ഞാന്‍ നിന്നെയോര്‍ത്ത് പാടും ( പനിനീരു...)

അറിയാതെന്നാത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും ( പനിനീരു...)

പ്രിയ തോഴീ നീ മാത്രമോര്‍ക്കും
ഒരു ഗാനം സ്നേഹ സാന്ദ്രം
തഴുകീടും നിന്നെയെന്നും (പനിനീരു..)

പിരിയാനായ് മാത്രമെന്നോ
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടു തീര്‍ത്തതെല്ലാം (പിരിയാനായ്..)


മരണത്തിലാകിലും മറുജന്മമാകിലും
കരളില്‍ തുടിക്കുമീ അനുരാഗ നൊമ്പരം
മധുമാസ ഗായകന്‍ ഇനി യാത്രയാകിലും
മലര്‍ശാഖിയോര്‍ക്കുമീ കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ
ഇവര്‍ പാടും നിത്യ യുഗ്മ ഗാനം
അവിരാമ പ്രേമ ഗാനം (പനിനീരു..)

ഇത്രമേൽ എന്നെ നീ [ഓർമക്കായ്‌] (നോവൽ )

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍..

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
എല്ലാം സഹിച്ചു നീ.. എന്തേ..
ദൂരെ മാറിയകന്നു നിന്നു..
മൌനമായ്.. മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
എല്ലാം അറിഞ്ഞു നീ.. എന്തേ..
എന്നെ മാടിവിളിച്ചില്ലാ‍..
ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍
ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..
ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ..
അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..
എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..
നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി
അറിയാതെ ഞാനിന്നോര്‍ത്തു പോയി..
�നിനക്കായ് തോഴാ പുനര്‍ജനിക്കാം..
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..�
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി
അറിയാതെ ഞാനിന്നോര്‍ത്തു പോയി..
�നിനക്കായ് തോഴി പുനര്‍ജനിക്കാം..
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.�
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍..
.


ഒന്നിനുമല്ലാതെ [M] (നോവൽ )

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം
രാഗമായ് അതു താളമായ്....
നീ എനിക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്......
നീ ഒരു സ്നേഹവികാരമായി...
ഒന്നിനുമല്ലാതെ.......
ഒന്നിനുമല്ലാതെ...എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം

മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂരത്തിരികള്‍
സുഗന്ധ കര്‍പ്പൂരത്തിരികള്‍
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം

വെളിച്ചം വീണ്ടും വാതില്‍ തുറന്നു
വസന്തം വന്നു വിടർന്നൂ (വെളിച്ചം...)
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്കു പ്രിയമാം നിന്‍ ഗാനം
എനിക്കു പ്രിയമാം നിന്‍ ഗാനം
ഒന്നിനുമല്ലാതെ ഹു..ഹു...ഹൂ..ഹൂ...
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം



താഴുന്ന സൂര്യനെയേറ്റുവാങ്ങാന്‍ അലയാഴി കൈനീട്ടിടുമ്പോള്‍ തന്‍ മുടിച്ചാര്‍ത്തിലൊളിപ്പിക്കുവാന്‍ വന്ന പൊന്‍‌മുകില്‍പ്പെണ്‍കിടാവേ വിട്ടുതരില്ലെന്നോ വിട്ടുതരില്ലെന്നോ നിന്റെ നിഷ്ഫലമോഹം വിതുമ്പി (താഴുന്ന) താനേയുരുമീ തങ്കത്തിടമ്പിനെ താങ്ങും കടലും തുടുത്തു ആടും തിരകളില്‍ കാലപ്പെരുംതുടീ- നാദം മുഴങ്ങുകയായി ഏതോ കടല്‍പ്പക്ഷി കേഴുകയായി നാം സ്നേഹിച്ചതെല്ലാം ക്ഷണികം (താഴുന്ന) മാരിവില്‍വര്‍ണ്ണങ്ങളെല്ലാമൊരേയൊരു സൌരപ്രകാശമല്ലേ വിണ്ണിലെ താരവും പണ്ടൊരു നാളിലീ

താഴുന്ന സൂര്യനെയേറ്റുവാങ്ങാന്‍
അലയാഴി കൈനീട്ടിടുമ്പോള്‍
തന്‍ മുടിച്ചാര്‍ത്തിലൊളിപ്പിക്കുവാന്‍ വന്ന
പൊന്‍‌മുകില്‍പ്പെണ്‍കിടാവേ
വിട്ടുതരില്ലെന്നോ വിട്ടുതരില്ലെന്നോ
നിന്റെ നിഷ്ഫലമോഹം വിതുമ്പി

(താഴുന്ന)

താനേയുരുമീ തങ്കത്തിടമ്പിനെ
താങ്ങും കടലും തുടുത്തു
ആടും തിരകളില്‍ കാലപ്പെരുംതുടീ-
നാദം മുഴങ്ങുകയായി
ഏതോ കടല്‍പ്പക്ഷി കേഴുകയായി
നാം സ്നേഹിച്ചതെല്ലാം ക്ഷണികം

(താഴുന്ന)

മാരിവില്‍വര്‍ണ്ണങ്ങളെല്ലാമൊരേയൊരു
സൌരപ്രകാശമല്ലേ
വിണ്ണിലെ താരവും പണ്ടൊരു നാളിലീ

പുന്നെല്ലിന്‍ കതിരോല (മേഡ്‌ ഇന്‍ യു.എസ്‌.എ )

പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാം
പുഴവക്കില്‍ പൂക്കൈത കുളുര്‍നിലാച്ചന്ദന-
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച കാണാം
എന്നിനി...... എന്നിനി......
എന്നിനി എന്നിനി പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ

(പുന്നെല്ലിന്‍)

കദളിപ്പൊന്‍‌കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നൊരമ്മ
അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍
അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം
കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുന്ന
കാതരസ്നേഹത്തെയോര്‍ത്തിരിക്കാം

(പുന്നെല്ലിന്‍)

കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത-
മിഴിയോടെ കാണും കളിത്തോഴന്‍
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍

മഴത്തുള്ളികള്‍ (M) (വെട്ടം )

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍

ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ
മയില്‍‌പ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ...
പൂമാരിയില്‍ മൂടട്ടെ നാം.....
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍

കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീര്‍ന്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍
മഴയെത്തുമാനാള്‍ വന്നിടാന്‍
(മഴത്തുള്ളികള്‍.....)



കാടു കുളിരണു [കല്യാണ പ്രായത്തിൽ] (നെല്ല് )

ഓ....ഹോയ്... ഹാ
കാടു കുളിരണ് കൂടു കുളിരണ്
മാറിലൊരുപിടി ചൂടുണ്ടോ.....
ഓ.... ഓ.. ഓ.....
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെവന്നേ പോ ആണ്‍‌കിളീ‍
ചൂടു തന്നേ പോ....(കല്യാണ)

കന്നിമണ്ണിന്റെ പൂമെയ്
മാനം മാറോടു ചേര്‍ത്തു..
പുഞ്ചനെല്ലിന്റെ നാണം
മഞ്ഞുമൂടിപ്പൊതിഞ്ഞു.... ഇന്നുരാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന
തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീ കൊത്തി നല്‍കുന്ന
ഞാവല്‍പ്പഴത്തിനു വന്നൂ...
വന്നു ഞാന്‍.......
(ഹോയ് ..കാടു കുളിരണ് )

കയ്യില്‍ തേന്‍‌കുഴലുണ്ടോ
കാട്ടുതേക്കിന്‍‌ ചാറുണ്ടോ
ആറ്റുതീരത്തിലാണോ
കാവല്‍മാടത്തിലാണോ... നിന്‍ മയക്കം
തിങ്കള്‍പ്പൊന്നിന്‍ കലപ്പകൊണ്ടുഴുതിട്ട
വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത
മുത്തു വിതയ്ക്കുവാന്‍ പോരൂ....
പോരു നീ....
(ഹോയ്... കാടു കുളിരണ് )

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ (നെല്ല് )

(പു)നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ..(2)

കാക്കപ്പുലനാള്‍ പാലരി ഇന്നു
കാവിലെല്ലാം കാവടി (2)
കൊച്ചു കാവളം കാളീ..
തങ്കത്താലി തീര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ..

(സ്ത്രീ)നീലപ്പൊന്‍‌മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ
ചോലപ്പൊന്‍മാനേ..(2)

വീട്ടിലെത്താന്‍ നേരമായ്
മുളംകൂട്ടിലെത്താന്‍ നേരമായ്..(2)
കൊച്ചു കന്നിപ്പൂവാലീ..
കന്നിമാല കോര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ...
(പു)നീലപ്പൊന്‍‌മാനേ.

തേന്‍വരിയ്ക്ക കാട്ടിലെ
വെണ്‍തേക്കു പൂക്കും കാട്ടിലെ (2)
പിഞ്ചു പീലി ചെങ്ങാലീ..
നിന്റെ പാട്ടു ഞാന്‍ കേട്ടു
മനസ്സേ താളമാകൂ നീ...
(സ്ത്രീ)നീലപ്പൊന്‍‌മാനേ.. എന്റെ
(പു)നീലപ്പൊന്‍‌മാനേ.

കദളി കണ്‍കദളി (നെല്ല് )

കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ...(2)

മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ....(2)
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)

കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)

മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...(2)
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)

മുകിലിൻ മകളേ (മകള്‍ക്ക്‌ )

മുകിലിന്‍ മകളേ...
പൊഴിയും കനവേ...
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ
ജന്മനൊമ്പരമേ...
നിന്നെക്കാണാന്‍ നെഞ്ചില്‍ച്ചേര്‍ക്കാന്‍
അമ്മ കൊതിപ്പൂ വിണ്ണിന്‍‌മേലേ
(മുകിലിന്‍)

നിന്റെയോര്‍മ്മയിലാകാശം
മിന്നലായ് കൈ നീട്ടുന്നു
നിന്റെ തോഴികള്‍ താരകളായ്
താരിളം മിഴി നീട്ടുന്നു
സ്നേഹസന്ധ്യാ ചന്ദ്രലേഖ
പിന്‍‌നിലാവായ് തേങ്ങുന്നു
(മുകിലിന്‍)

നിന്റെ കവിളൊരുമ്മതരാന്‍
കുന്നിറങ്ങുമിളം കാറ്റില്‍
മാറില്‍ വിങ്ങും മധുരവുമായി
തേടിവന്നു മുകിലമ്മ
ഏഴു വര്‍ണ്ണം നീര്‍ത്തിയാടി
മാരിവില്ലിന്‍ വാത്സല്യം
(മുകിലിന്‍)

പൂവായ് വിരി‍ഞ്ഞു (അഥര്‍വ്വം )

പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..
പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
(പൂവായ്..)
ആ കയ്യിലോ അമ്മാനയാട്ടും..
ഈ കയ്യിലോ പാല്‍കാവടി..
കാലം പകര്‍ന്നു തുടി താളം..
(പൂവായ്..)

ഇളവെയില്‍ തഴുകിയിരു മുകുളമിതള്‍ മീട്ടി..
ഇതളുകളില്‍ നിറകതിര്‍ തൊടു കുറികള്‍ ചാര്‍ത്തി..
(ഇളവെയില്‍..)
ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി..
ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ..
(ചന്ദന മണി..)
താനേ ചിരിക്കും താരങ്ങള്‍ പോലെ..
മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ..
മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായി..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)

പ്രണവ മധു നുകരുവതിന്‍ ഉണരും ഒരു ദാഹം..
കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ഒരു ദാഹം..
(പ്രണവ മധു..)
മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ..
ഉണ്മ അതിനുള്ളില്‍ എരിയുന്ന കട ദീപം..
(മൃണ്‍മയ..)
കാണാന്‍ ഉഴറുന്നു നാടായ നാടും..
കാടായ കാടും തേടി അലയുന്നു..
ഏത് പൊരുള്‍ തേടിയത് കാനജലമായിതോ..
പൂവായ് വിരിഞ്ഞു.. പൂന്തേന്‍ കിനിഞ്ഞു..
(പൂവായ്..)
.

karayilekku oru kadal dooram

ചിത്രം/ആൽബം: :കരയിലേക്ക് ഒരു കടൽ ദൂരം
ഗാനരചയിതാവു്: :ഒ എൻ വി കുറുപ്പ്
സംഗീതം: :എം ജയചന്ദ്രൻ
ആലാപനം: :കെ ജെ യേശുദാസ്



ഹൃദയത്തിൻ മധുപാത്രം....
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ

പറയൂ നിൻ കൈകളിൽ കുപ്പിവളകളോ
മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ
അരുമയാംനെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസിതൻ നൈർമല്യമോ നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ
നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ

ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ
കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ
ഒരുകോടിജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ
നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ

ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
നീയെന്നെരികിൽ നിൽക്കെ

neeyam thanalinu thaaze...........

ചിത്രം/ആൽബം: :കോക്ക് ടെയ്*ൽ
ഗാനരചയിതാവു്: :സന്തോഷ് വർമ്മ
സംഗീതം: :അൽഫോൺസ് ജോസഫ്
ആലാപനം: :വിജയ് യേശുദാസ്
ആലാപനം: :തുളസീ യതീന്ദ്രൻ


നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
നിന്* സ്നേഹ മഴയുടെ ചോട്ടില്* ഞാനിനി നനയാം നിനവുകളായ്
കണ്*കളായ് മനസ്സിന്* മൊഴികള്* സ്വന്തമാക്കി നമ്മള്*
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്*ദ്രമായ് (നീയാം)

കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്*ത്ത സന്ധ്യാമേഘങ്ങള്* നിന്റെ നെറുകയില്* ചാര്*ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്* ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്**വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്* ചിരിയും (നീയാം)

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്*ത്തീ വന്നു
നേര്*ത്തമഞ്ഞിന്* വെണ്*ചാരം
കനിവൂറും മണ്ണില്* ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്*
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം)

note book

ഇനിയും മൗനമോ പറയൂ മെല്ലേ സഖി
വെറുതേ എന്തിനായ് അകലും നീ എന്* സഖി
മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ്
മലരിന്റെ കുമ്പിള്* എല്ലാം നിറയുന്നോരീ നാളിലായ്
(ഇനിയും മൗനമോ ….)


പോയോരാ നാളുകള്* പുഞ്ചിരി ചെണ്ടുകള്*
എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്*
എന്* സമ്മാനങ്ങള്* എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം
നിന്* കൈനീട്ടങ്ങള്* എല്ലാം കണിയാകുവാന്* എന്തു വേണം
(ഇനിയും മൗനമോ ….)


ഉള്ളിലെ താളിലായ് നിന്* മയില്*പ്പീലികള്*
പീലി തന്* തുമ്പിലായ് മഞ്ഞിളം തുള്ളികള്*
നിന്* സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം
ആ സന്തോഷങ്ങള്* എല്ലാം വരവേല്*ക്കുവാന്* എന്തു വേണം
(ഇനിയും മൗനമോ ….)


dwani

 രാമാ.... രാമാ... രാമാ

ജാനകീജാനേ രാമാ ജാനകീജാനേ
കദനനിദാനം നാഹം ജാനേ
മോക്ഷകവാടം നാഹം ജാനേ
ജാനകീജാനേ രാമാ രാമാ രാമാ
ജാനകീ ജാനേ.....രാമാ

വിഷാദകാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
വിഷാദകാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
ഭവാബ്ധി നൌകാ ത്വമേവ ദേവാ
ഭവാബ്ധി നൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ‍
ഭജേ ഭവന്തം രമാഭിരാമാ....


ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനി വന്ദാ
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനി വന്ദാ

punaradhivaasam

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..

chandra kantham

രാജീവ നയനേ നീ ഉറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (രാജീവ)
ആയിരം ചുംബന സ്മൃതി സുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ (ആയിരം)
അധരത്തിൽ ചാർത്തി നീയുറങ്ങൂ (രാജീവ)

എൻ പ്രേമഗാനത്തിൻ ഭാവം
നിൻ നീലക്കൺപീലിയായി (എൻ പ്രേമ)
എൻ കാവ്യ ശബ്ദാലങ്കാരം
നിൻ നാവിൽ കിളിക്കൊഞ്ചലായി(2)
ആരിരരോ (4) (രാജീവ)

ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോൽ (ഉറങ്ങുന്ന)
അഴകേ നിൻ കുളിർമാല ചൂടി
അരികത്തുറങ്ങാതിരിക്കാം (2)
ആരിരരോ (4) (രാജീവ)

orikkal nee paranju........

ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു് (2)
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍‍ കൊലുസ്സിന്‍ ചിരിയാണെന്നു് (2)
ഒരിക്കല്‍ നീ പറഞ്ഞു...

ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്ന്
ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനോ കടവത്തു തനിച്ചാണെന്നു്
ഞാനും കടവത്തു തനിച്ചാണെന്നു് (2)
ഒരിക്കല്‍ നീ പറഞ്ഞു
പതുക്കെ നീ പറഞ്ഞു

പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു