തീര്‍ത്ഥാടനം

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി
സ്നേഹമയൂരമേ നിന്‍ പദതാളം
ഞാന്‍ തേടുകയായിരുന്നു
ഇത്രനാള്‍ തേടുകയായിരുന്നു

(എന്തെന്ന്)

പൂവുകള്‍ കൊഴിയാത്ത സ്വപ്നങ്ങള്‍ മായാത്ത
പാര്‍വണപ്രമദവനത്തില്‍
ആയിരം തോഴിമാര്‍ ആലാപനം ചെയ്യും
അസുലഭരജനീവനിയില്‍
കവികല്പനയുടെ മായാഗോപുരനടയില്‍
നീയെന്തേ മറഞ്ഞുനിന്നു

(എന്തെന്ന്)

ഇനിയും തുറക്കാത്ത ഉള്‍ക്കിളിക്കൂടു ഞാന്‍
നിനക്കായ് തുറന്നുതരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലില്‍
ചക്രവാകങ്ങളായ് പകര്‍ന്നുയരാം
തൂവല്‍ക്കനവുകള്‍ കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെയോമനിക്കാം

(എന്തെന്ന്)

വാഴ്‌വേ മായം




സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍...
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...
സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍...
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...

അതുകൊണ്ട്?
എനിക്കു പേടിയാകുന്നു...
എന്തിന് ?

ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...

ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...

കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
മേലാസകലം തളിരട്ടതെങ്ങിനെ...

പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ
മായാചഷകം എനിക്കുള്ളതല്ലയോ....
(സീതാദേവി...)

ഒരു പെണ്ണിന്റെ കഥ

ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
ഭൂമികന്യക പുഞ്ചിരിച്ചൂ
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ
(ശ്രാവണ...)

നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍
പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ
കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍....
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചുവെച്ചൂ
ഞാൻ അവനേ സ്നേഹിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

രമണന്‍

വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമകചിത്തത്തിലന്നും ഇല്ല
മാദകവ്യാമോഹമൊന്നും

കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
ഇത്തുച്ഛ ജീവിത സ്മേരം
മായാനത്രമേലില്ലിനി നേരം

വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേക്കുനീ മേലില്‍
ഞാനൊരധ:കൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ?

രമണന്‍

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന)

ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ) (കാനന)

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ

ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന)

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ

രമണന്‍



ഏകാന്തകാമുകാ നിന്റെമനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?

നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ.....

നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിയ്ക്കും
എന്നാലതൊന്നും അറിയുകയില്ലാരും
ഇന്നതുകൊണ്ടുനീ പിന്മടങ്ങൂ
ഏകാന്തകാമുകാ.....

പണിതീരാത്ത വീടു്

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ (2)
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി
അഖിലാണ്ഡ മണ്ഡല ശില്പീ
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ
നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു
ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ...
ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ �
നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ

ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാഹാ ഓഹോഹോ ആഹാഹാ ആ �

നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം