തീര്‍ത്ഥാടനം


മൂളിമൂളിക്കാറ്റിനുണ്ടൊരു കളിക്കുറുമ്പ്
കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം
പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി
ഇലക്കുറിച്ചാന്തു തൊട്ട് കിഴക്കിനി-
പ്പുലരിപ്പെണ്ണിന്നടുത്തുവന്നിടയ്ക്കിടയ്ക്കൊരു-
കളിവിളയാട്ടം... കളിവിളയാട്ടം...
(മൂളിമൂളി)

വിരല്‍ തൊട്ടു വിരല്‍ തൊട്ടു കനവിലെ
പൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും
മിഴികൊണ്ടു മിണ്ടുന്ന മനസിന്‍റെ ഭാഷ-
യെനിക്കറിയുമെന്നു നടിച്ചു നില്‍ക്കും
കൈവിരല്‍ ഞൊടിച്ചു നില്‍ക്കും
(മൂളിമൂളി)

നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്‍-
വന്നകത്തമ്മയെന്നോതിച്ചിരിക്കും
പൊന്നുംകിനാവിന്‍റെ പൊന്നാനിപ്പുഴയില്‍
വന്നാരാരുമറിയാത്ത രഹസ്യമോതും
പുളകത്തിന്‍ പുടവ നല്‍കും
(മൂളിമൂളി)

No comments:

Post a Comment