തീര്‍ത്ഥാടനം

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി
സ്നേഹമയൂരമേ നിന്‍ പദതാളം
ഞാന്‍ തേടുകയായിരുന്നു
ഇത്രനാള്‍ തേടുകയായിരുന്നു

(എന്തെന്ന്)

പൂവുകള്‍ കൊഴിയാത്ത സ്വപ്നങ്ങള്‍ മായാത്ത
പാര്‍വണപ്രമദവനത്തില്‍
ആയിരം തോഴിമാര്‍ ആലാപനം ചെയ്യും
അസുലഭരജനീവനിയില്‍
കവികല്പനയുടെ മായാഗോപുരനടയില്‍
നീയെന്തേ മറഞ്ഞുനിന്നു

(എന്തെന്ന്)

ഇനിയും തുറക്കാത്ത ഉള്‍ക്കിളിക്കൂടു ഞാന്‍
നിനക്കായ് തുറന്നുതരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലില്‍
ചക്രവാകങ്ങളായ് പകര്‍ന്നുയരാം
തൂവല്‍ക്കനവുകള്‍ കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെയോമനിക്കാം

(എന്തെന്ന്)

No comments:

Post a Comment